ഇന്ഡ്യയില് തന്നെ ഏറ്റവും ശക്തനായ ദലിത് നേതാവ്. തമിഴ്നാട്ടിലെ മൂന്നാമത്തെ പ്രബല രാഷ്ട്രീയ കക്ഷിയായ വിടുതലൈ ചിരുതൈ കക്ഷിയുടെ പ്രസിഡന്റ്. രസതന്ത്രത്തില് ബിരുദം. ക്രിമിനോളജിയില് ബിരുദാനന്തര ബിരുദം. മദ്രാസ് നിയമ സര്വ്വകലാശാലയില് നിന്ന് നിയമബിരുദം. ഡോക്ടറേറ്റും ഉള്പ്പെടെ കരസ്ഥ മാക്കിയ വിദ്യാസമ്പന്നന്. തമിഴ്നാട് സര്ക്കാരിന്റെ ഫോറന്സിക് വിഭാഗത്തില് സേവനം അനുഷ്ഠിച്ചു. ദലിത് പാന്തേഴ്സ് ഓഫ് ഇന്ത്യയുടെ പ്രവര്ത്തനത്തില് ആകൃഷ്ടനായി പൊതുപ്രവര്ത്തനത്തിലേക്കിറങ്ങി. പാന്തേഴ്സ് നേതാവ് മലയിച്ചാമിയുടെ മരണശേഷം നേതൃത്വം തിരുമാവലവന് ഏറ്റെടുത്തു. മഹാരാഷ്ട്രാ കേന്ദ്രമാക്കി പ്രവര്ത്തിച്ച ദലിത് പാന്തേഴ്സിന്റെ ആശയങ്ങള് തമിഴ്നാട്ടിലേതില് നിന്നും വിഭിന്നമായതോടെ വിടുതലൈ ചിരുതൈ കക്ഷി (ലേബര് പാന്തേഴ്സ് ഓഫ് ഇന്ത്യ) എന്ന പാര്ട്ടി രൂപീകരിച്ചു. തമിഴ്നാട്ടിലെ സവര്ണ്ണവിഭാഗം നടത്തുന്ന മൃഗീയമായ കൊലപാതകങ്ങള്ക്കെതിരെ പ്രതികരിച്ചുകൊണ്ട് തിരുമാവലവന് തമിഴ്നാട് രാഷ്ട്രീയത്തില് ശക്തമായ സാന്നിധ്യമായി മാറി. 2001 ല് മാംഗ്ലൂര് മണ്ഡലത്തില് നിന്നും തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 ല് ചിദംബരം മണ്ഡലത്തില് നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാബാ സാഹേബ് അംബേദ്ക്കറിന് ശേഷം ഇന്ത്യ കണ്ട മികച്ച പാര്ലമെന്ററി യനായി തിരുമാവലവന് മാറി. സോഷ്യല് ജസ്റ്റീസ് ആന്ഡ് എംപവര് മെന്റ് മന്ത്രാലയത്തിലെ കോണ്സുലേറ്റീവ് മെമ്പര് ആയി പ്രവര്ത്തിച്ചു. ഇന്ത്യയില് പിറന്നു വീണ ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാന് കഴിയാത്ത രീതിയില് തിരുമാവലവന് വളര്ന്ന് തമിഴ്നാടിന്റെ അധികാരനിയന്ത്രണത്തിന് കെല്പുളള ഒരു ജനകീയ നേതാവായി അദ്ദേഹം.
Subscribe to:
Post Comments (Atom)
-
വിമര്ശനാത്മക സമീപനം ഭാഷയും അധികാരവും എന്ന വിഷയത്തെ ആസ്പദമാക്കി, എണ്പതുകളുടെ അവസാനത്തില് വികാസം പ്രാപിച്ച ഭാഷാശാസ്ത്രഗവേഷണ രീതിയാണ് വി...
-
ഇതിഹാസമായ രാമായണം ബഹുവിധ മാനങ്ങളുടെ ഒരു കൃതിയാണ്. അതിലെ രാമന്, സീത, ലക്ഷ്മണന് തുടങ്ങിയ കഥാപാത്രങ്ങള് ദൈവങ്ങളായി ആരാധിക്കപ്പെടു ന്നവ...
-
എയ്ഡഡ് സ്കൂള് നിയമനങ്ങള് സംവരണ മാനദണ്ഡം പാലിച്ചാവണം എന്ന കോടതി ഉത്തരവില്, എന്ത് നയമാണ് ഇടതു സര്ക്കാരിനുളളതെന്നു വളരെ കൃത്യമാണ്. എയ...
-
പ്രാദേശിക ജനസമൂഹത്തിന്റെ സാംസ്കാരിക രൂപങ്ങളില് പ്രധാനമാണ് ഉത്സവങ്ങള്. ഈ പ്രാധാന്യം കണക്കിലെടുത്ത് ഉത്സവ വാര്ത്തകള് പ്രസിദ്ധീക രിക...
-
പ രഞ്ജിത്ത് ഇന്ത്യന് സിനിമാ ചരിത്രത്തിലെ വിസ്മയമായ 'കബാലി'യുടെ സംവിധായകന്. ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ അഭിമാനമായ അംബേദ്കറൈറ...
-
ബഹുഭൂരിപക്ഷം വരുന്ന അവര്ണ്ണ ജനത ഇന്നും അതിജീവനസമരപാതയിലാണ്. ജാതിമേല്ക്കോയ്മ എന്ന വിഷസര്പ്പത്തെ മനസ്സിലൊളിപ്പിച്ച് അധികാരം കൈയ്യാ...
-
അധ: സ്ഥിത വര്ഗ്ഗ വിമോചകനും ലോകത്തിലെ ആദ്യത്തെ കാര്ഷിക വിപ്ലവകാരി യുമായ മഹാത്മ അയ്യന്കാളിയുടെ ജീവിതത്തെയും സമര പോരാട്ടങ്ങളെയും ആസ്പദമാ...
-
മലയാള സാഹിത്യത്തില് വിവര്ത്തനകലയ്ക്ക് സ്വതന്ത്രമായ ഒരു പാതയൊരുക്കുകയും നവമാനങ്ങളും മന്ത്രങ്ങളും ആദേശിച്ച് ആത്മാവിഷ്ക്കാരം നടത്തുകയു...
-
നായാടി മുതല് നമ്പൂതിരി വരെ ഏകൈക ഹിന്ദുത്വം വീമ്പെളുക്കുന്ന സംഘപരിവാര് സംവിധാനങ്ങള്ക്കും ദേവസ്വം നിയമനങ്ങളുടെ കാര്യത്തില് മൗനം. കാലങ്...
-
അയ്യാവൈകുണ്ഠസ്വാമികള് തുടക്കമിട്ടതും തൈക്കാട് അയ്യാഗുരുവും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും ആഗമാനന്ദസ്വാമികളു...

No comments:
Post a Comment